ഇസ്‍ലാമാബാദ്: 800ലേറെ പേർ കൊല്ലപ്പെടുകയും 24 ലക്ഷം ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്ത പ്രളയത്തിൽ പാകിസ്ഥാൻ വിറങ്ങലിച്ചു നിൽക്കുമ്പോൾ വിചിത്രമായ ഉപദേശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പ്രളയത്തെ അനുഗ്രഹമായി കാണമെന്നും,താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ പ്രളയ ജലം ഒഴുക്കികളയുന്നതിന് പകരം,കണ്ടെയ്നറുകളും വീപ്പകളിലുമായി സംഭരിച്ചുവെക്കണമെന്നും മന്ത്രി നിർദേശിച്ചു.രണ്ടു മാസത്തിലേറെ നീണ്ടു നിന്ന ശക്തമായ മഴയിൽ പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമായെന്ന വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാവുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ പരാമർശം.ജൂൺ 26ന് തുടങ്ങി ആഗസ്റ്റ് വരെ നീണ്ടു നിന്ന കനത്ത മഴയെ തുടർന്നാണ് പാകിസ്താനിലെ വിവിധ പ്രദേശങ്ങൾ പ്രളയക്കെടുതിയിലായത്.ചരിത്രത്തിലെ ഏറ്റവും വലിയ മൺസൂൺ മഴ രേഖപ്പെടുത്തിയ പാകിസ്താനിൽ ആയിരത്തിൽ അധികം ഗ്രാമങ്ങളാണ് പ്രളയ ദുരിതത്തിലായത്.പഞ്ചാബ് പ്രവിശ്യമാണ് ഏറ്റവും കൂടുതൽ പ്രളയബാധിത പ്രദേശമായി മാറിയത്.നദികൾ കരകവിഞ്ഞതും, മിന്നൽ പ്രളയവും ഉരുൽപൊട്ടലും ദുരന്ത വ്യാപ്തികൂട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |