ബീജിംഗ്: ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ഹെയ്‌ലോംഗ്ജിയാംഗിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 13 പേർക്ക് പരിക്കേറ്റു. ജിക്‌സി നഗരത്തിലെ കുൻയുവാൻ കൽക്കരി ഖനിയിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 3.50നായിരുന്നു അപകടം. കാരണം വ്യക്തമല്ല. ഭൂഗർഭ കൽക്കരി വാഗൺ നിയന്ത്രണം തെറ്റി മറിഞ്ഞെന്നാണ് സൂചന.
ചൈനയിൽ സമീപകാലത്തായി കൽക്കരി ഖനികളിലെ അപകടങ്ങൾ വർദ്ധിച്ചതായാണ് കണക്ക്. സെപ്തംബറിൽ ഗ്വിഷൗ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ തീപിടിത്തത്തിൽ 16 പേരും ഫെബ്രുവരിയിൽ ഇന്നർ മംഗോളിയയിലെ കൽക്കരി ഖനി തകർന്ന് 53 പേരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം 168 ഖനി അപകടങ്ങളിലായി 245 പേർ മരിച്ചെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |