കീവ് : റഷ്യക്കെതിരെ യുദ്ധത്തിൽ ഉക്രെയ്നൊപ്പം പോരാടൻ മുന്നോട്ടുവരുന്ന വിദേശികൾക്കും മറ്റ് രാജ്യങ്ങളിലെ ഉക്രെയ്ൻ വംശജകർക്കും പൗരത്വം വാഗ്ദാനം ചെയ്ത് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. ഉക്രെയ്ൻ ഐക്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സെലൻസ്കിയുടെ പ്രസ്താവന. വിദേശ പൗരത്വമുള്ളവർക്ക് ഇരട്ട പൗരത്വത്തിന് ഉക്രെയ്ൻ അവസരം നൽകുമെന്നും തന്റെ നിർദേശം പാർലമെന്റിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും സെലെൻസ്കി അറിയിച്ചു. ഇതിനായി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ പാർലമെന്റിൽ നിർദേശം സമർപ്പിക്കും. എന്നാൽ റഷ്യക്കാർക്ക് പൗരത്വം നൽകില്ലെന്നും സെലെൻസ്കി വ്യക്തമാക്കി. ഉക്രെയ്നിലെ റഷ്യൻ അധിനിവേശം രണ്ട് വർഷത്തോടടുക്കുകയാണ്. 2022 ഫെബ്രുവരി 24നാണ് റഷ്യ ഉക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഉക്രെയ്ൻ വംശജർ ഒന്നിച്ചുനിൽക്കണമെന്ന് സെലൻസ്കി അന്നുമുതൽ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സൈനിക, സാമ്പത്തിക ആവശ്യങ്ങൾക്ക് വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന രാജ്യമാണ് ഉക്രെയ്ൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |