മനില: മദ്ധ്യ ഫിലിപ്പീൻസിൽ ട്രക്ക് 131 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം. ഇന്നലെ മബിനായ് മുനിസിപ്പാലിറ്റിയിലെ പർവതമേഖലയിലായിരുന്നു സംഭവം. നേഗ്രോസ് ദ്വീപിലെ ഒരു കന്നുകാലി മാർക്കറ്റിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും യാത്രികരിൽ ഒരാളും മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ചെങ്കുത്തായ റോഡുകൾ നിറഞ്ഞ മേഖലയിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിലെ ഒരു കൊടും വളവിലൂടെ സഞ്ചരിക്കവെ ട്രക്കിന്റെ നിയന്ത്രണം തെറ്റി താഴേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡിൽ നിന്ന് തെന്നിയതാകാം അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |