വാഷിങ്ടൺ: ഗാസയിൽ വെടിനിർത്തൽ നടപടികൾ അടുത്തആഴ്ച തുടക്കത്തോടെ സാധ്യമായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടിയ്ക്ക് സമീപമെത്തിയതായി ദേശീയ സുരക്ഷാഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ടെന്ന് ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് ബൈഡൻ മാധ്യമങ്ങളോട് പ്രതികരിച്ചു.അടുത്ത്തിങ്കളാഴ്ച്ചതന്നെവെടിനിർത്തൽസാധ്യമാകുമെന്നാണ്പ്രതീക്ഷിക്കുകയാണെന്നുംബൈഡൻപറഞ്ഞു.
ഹമാസ് പ്രതിനിധികളുൾപ്പെടെ വിവിധ നേതാക്കൾ പാരീസിൽ നടത്തിയ കൂടിക്കാഴ്ചയിൽ താൽകാലിക വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ എന്നിവ സംബന്ധിച്ച് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻഞായറാഴ്ച പ്രതികരിച്ചിരുന്നു.റംസാൻ വ്രതം ആരംഭിക്കുന്നതിനുമുമ്പ് വിഷയത്തിൽ അനുകൂലമായ തീരുമാനത്തിലെത്താനാകുമെന്നുള്ള പ്രതീക്ഷയുണ്ടെന്നുംചില വിട്ടുവീഴ്ചകൾക്ക് ഹമാസ് തയ്യാറായേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം ഖത്തറിൽ ബന്ദിമോചനത്തിനുള്ള ചർച്ച നടക്കുന്നതിനിടെ ഇസ്രയേലിൽ, നെതന്യാഹു സർക്കാറിനെതിരെ കൂറ്റൻ മാർച്ചിനൊരുങ്ങുകയാണ് ബന്ദികളുടെ ബന്ധുക്കൾ. ഇന്ന് തുടങ്ങുന്ന മാർച്ച് ശനിയാഴ്ചയാണ് സമാപിക്കുക. ബന്ദിമോചനത്തിനല്ല ഇസ്രായേൽ മുൻഗണന നൽകുന്നതെന്ന ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ചിന്റെപ്രസ്താവന ബന്ദികളുടെ ബന്ധുക്കളിൽനിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
പാലസ്തീൻ അതിർത്തിയിൽ മനുഷ്യജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഈജിപ്ത്, ഖത്തർ, യു.എസ്., ഫ്രാൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇസ്രയേൽ ഹമാസ് യുദ്ധം നിർത്തുന്നതിനും ഗാസയിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനുമായുള്ള അടിയന്തര മാർഗങ്ങൾ തിരയുകയാണ്.
ഇസ്രയേൽ ഇപ്പോഴും ആക്രമണം തുടരുന്ന ഗാസയിൽ പട്ടിണി മരണം വ്യാപകമാകുകയാണ്. രണ്ടു മാസം പ്രായമുള്ള കുഞ്ഞ് വിശന്നുമരിച്ചതായുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെയുംകൊണ്ട് വിശന്ന് വലഞ്ഞ് തെരുവിൽ കണ്ടെത്തിയ സ്ത്രീയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ, കുഞ്ഞ് മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലമാണ് കുഞ്ഞിന്റെ മരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിനിടെ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫാർഅ അഭയാർത്ഥി ക്യാമ്പിലും രൂക്ഷമായ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 29,878 പേർ കൊല്ലപ്പെടുകയും 70,215 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 7-ലെ ആക്രമണത്തിൽ ഇസ്രയേലിൽ പുതുക്കിയ മരണസംഖ്യ 1,139 ആണ്.
ഗാസയിൽ മരണസംഖ്യ 30,000 ത്തോട് അടുക്കുന്നു
24 മണിക്കൂറിനിടെ 96 പേർ കൊല്ലപ്പെടുകയും 172 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |