സോൾ: ദക്ഷിണ കൊറിയൻ പോപ് ഗായിക പാർക്ക് ബോ റാം ( 30 ) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. വ്യാഴാഴ്ച സോളിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് റാമിന്റെ വസതിയിൽ ഒത്തുചേരൽ പാർട്ടി നടന്നിരുന്നതായി പൊലീസ് പറയുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച റാം വിശ്രമമുറിയിലേക്ക് പോയെങ്കിലും തിരിച്ചെത്തിയില്ല. സുഹൃത്തുക്കളാണ് റാമിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. 2010ൽ 16ാം വയസിൽ ഒരു മത്സര പരിപാടിയിലൂടെയാണ് റാം സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. 2014ൽ ' ബ്യൂട്ടിഫുൾ" എന്ന സിംഗിൾ ആൽബത്തിലൂടെ കൊറിയൻ പോപ് മേഖലയിലേക്ക് ചുവടുവച്ചു. 2014ൽ ഗാവോൻ ചാർട്ട് മ്യൂസിക് അവാർഡ്സിൽ ആർട്ടിസ്റ്റ് ഒഫ് ദ ഇയർ അടക്കം നിരവധി അംഗീകാരങ്ങൾ നേടി. ടെലിവിഷൻ സീരീസുകളിൽ പശ്ചാത്തല സംഗീതം ആലപിച്ചും ശ്രദ്ധനേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |