ലണ്ടൻ: ഫാമിലി വിസ സ്‌പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി 29,000 പൗണ്ടായി ഉയർത്തി യു.കെ. നേരത്തെ ഇത്, 18,600 പൗണ്ട് ആയിരുന്നു. അടുത്ത വർഷം ആദ്യം വരുമാന പരിധി 38,700 പൗണ്ടായി ഉയർത്താനാണ് സർക്കാർ തീരുമാനം. ഇതോടെ, യു.കെയിൽ താമസമാക്കിയവർക്ക് കുടുംബാംഗത്തെ രാജ്യത്ത് എത്തിക്കാനുള്ള വിസ സ്‌പോൺസർ ചെയ്യുന്നത് ബുദ്ധിമുട്ടാകും. കൊവിഡിന് പിന്നാലെ കുതിച്ചുയർന്ന കുടിയേറ്റ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്റ്റുഡന്റ് വിസയിലടക്കം നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അടുത്ത വർഷം ജനുവരി 28ന് മുമ്പ് യു.കെയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കും.
വർദ്ധിച്ചു വരുന്ന കുടിയേറ്റം രാജ്യത്തെ പ്രധാന രാഷ്ട്രീയ വിഷങ്ങളിലൊന്നാണ്. പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടേക്കുമെന്നാണ് പ്രവചനം. ഇതിനിടെയാണ് പുതിയ നിയന്ത്രണങ്ങൾ ഋഷി സുനകിന്റെ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |