ഒട്ടാവ: കാനഡയിൽ വീണ്ടും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും ഉയർത്തി ഖാലിസ്ഥാൻ അനുകൂലികളുടെ റാലി. ഞായറാഴ്ച ഒന്റേറിയോയിൽ നടന്ന റാലിയിൽ നരേന്ദ്ര മോദി അടക്കം ഇന്ത്യൻ നേതാക്കൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. എൻ.ഐ.എ ഭീകരനായി പ്രഖ്യാപിച്ച അവ്താർ സിംഗ് പന്നുവും റാലിയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം ടൊറന്റോയിൽ നടന്ന ഖാലിസ്ഥാൻ അനുകൂല പരിപാടിയിൽ കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ പങ്കെടുത്തത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |