ജിദ്ദ : സ്വിംസ്യൂട്ട് ധരിച്ച മോഡലുകൾ പങ്കെടുത്ത ഫാഷൻ ഷോയ്ക്ക് വേദിയായി സൗദി അറേബ്യ. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഫാഷൻ ഷോ അരങ്ങേറുന്നത്. വെള്ളിയാഴ്ച, സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോർട്ടിൽ നടന്ന ഷോയിൽ മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസൽ ഒരുക്കിയ സ്വിംസ്യൂട്ടുകൾ ധരിച്ച് മോഡലുകൾ റാംപിലെത്തി. റിസോർട്ടിൽ നടക്കുന്ന 'റെഡ് സീ ഫാഷൻ വീക്കിന്റെ' ഭാഗമായിരുന്നു ഷോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |