SignIn
Kerala Kaumudi Online
Thursday, 18 July 2024 6.40 AM IST

മാലിന്യ ബലൂണുകൾ; മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

w

സിയോൾ: ഉത്തര കൊറിയൻ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ സ്വദേശികൾക്ക് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ. മനുഷ്യ വിസർജ്യം അടക്കമുള്ള മാലിന്യം നിറച്ച ബലൂണുകൾ ഉത്തര കൊറിയ അയയ്ക്കുന്നു. പ്ലാസ്റ്റിക് കവറുകളിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങൾ ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. 260ലധികം ബലൂണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയതായി സൈന്യം അറിയിച്ചു.

തകർന്നുവീണ ബലൂണിൽ നിന്ന് മാലിന്യം ചിതറിത്തെറിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടു. നിരവധി ബലൂണുകൾ അന്തരീക്ഷത്തിലുണ്ടെന്ന് ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ബലൂണുകൾ കണ്ടെത്തിയാൽ സൈന്യത്തെ അറിയിക്കാനാണ് നിർദ്ദേശം.

ഉത്തര കൊറിയയിൽ നിന്നെന്ന് സംശയിക്കുന്ന നിരവധി ബലൂണുകൾ അതിർത്തി പ്രദേശങ്ങളിൽ കണ്ടെത്തിയതായാണ് സൈനിക വക്താക്കളെ ഉദ്ധരിച്ച് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 90ഓളം ബലൂണുകളാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്.

വർഷങ്ങളായി ദക്ഷിണ കൊറിയൻ അവകാശപ്രവർത്തകർ ബലൂണുകളിൽ കൊറിയൻ പോപ് സംഗീതം അടങ്ങിയ പെൻഡ്രൈവുകളും അധികാരികളെ വിമർശിക്കുന്ന കുറിപ്പുകളും ഉത്തര കൊറിയയിലേക്ക് പറത്തി വിടാറുണ്ടായിരുന്നു. സൈനിക നടപടികളേക്കാൾ സുരക്ഷിത മാർഗമെന്ന രീതിയിലായിരുന്നു ഇത്. ആളുകളെ പങ്കെടുപ്പിക്കാതെയുള്ള ഇത്തരം മാർഗങ്ങൾ അതിർത്തിയിലെ സൈനിക നടപടികൾ വേഗത്തിൽ മറികടക്കുമെന്നതായിരുന്നു ഇത്തരം പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കാൻ അവകാശ പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.