ടെൽ അവീവ്: ഇസ്രയേലിൽ ബസ് സ്റ്റേഷനിൽ യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേറ്റു.
ബീർഷേബ സെൻട്രൽ ബസ് സ്റ്റേഷനിലാണ് ആക്രമാണമുണ്ടായത്. ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച 25കാരിയാണ് മരിച്ചത്. ഇസ്രയേലിലെ ലാകിയ നഗരത്തിന് സമീപം താമസിച്ചിരുന്ന അഹ്മദ് അൽ ഉഖ്ബി എന്ന 29കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വകുപ്പ് അധികൃതർ അറിയിച്ചു. ആക്രമിയും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾക്ക് മുമ്പ് ജാഫയിലെ ലൈറ്റ് റെയിൽവേ സ്റ്റേഷനു സമീപം നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിയുതിർത്ത രണ്ടുപേരെ സുരക്ഷാ സേന വധിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |