ന്യൂഡൽഹി: ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റിക് താരം ദിപ കർമാകർ വിരമിച്ചു. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് 31കാരിയായ ദിപ വിരമിക്കൽ പ്രഖ്യാപിച്ചത്. ഒരുപാട് ആലോചിച്ച ശേഷമാണ ് ജിംനാസ്റ്റ്ക്‌സിൽ നിന്ന് വികമിക്കാനുള്ള തീരുമാനം ഞാനെടുത്തത്. ഇങ്ങനെയൊരു തീരുമാനത്തിൽ എത്താൻ ഒട്ടും എളുപ്പമായിരുന്നില്ല.എന്നാൽ ഇതാണ് ശരിയായ സമയം. ജിംനാസ്റ്റിക്‌സ് എന്റെ ജിവിതത്തിന്റെ ഭാഗമാണ്. എല്ലാത്തിനും ഒരുപാട് നന്ദി.- ദപ വിരമിക്കിൽ സന്ദേശത്തിൽ പറഞ്ഞു. പരിശീലകയോ മെന്ററായോ ജിംനാസ്റ്റിക്സിൽ തുടരുമെന്നുള്ള സൂചനയും ദിപ വിരമിക്കിൽ സന്ദേശത്തിൽ നൽകിയിട്ടുണ്ട്. ത്രിപുരയിലെ ആഗർത്തല സ്വദേശിയായ ദിപ 6 വയസുമുതൽ ജിംനാസ്റ്റിക്സ് പരിശീലിക്കുന്നുണ്ട്. രാജ്യം ഖേൽ രത്നയും പദ്ശ്രീയും അർജുനയും നൽകി ആദരിച്ചിട്ടുണ്ട്. ബിശ്വേശർ നന്ദിയും ഭാര്യ സോമ നന്ദിയുമായിരുന്നു പരിശീലകർ. ബിശ്വേശറിന് ദ്രോണാചാര്യപുരസ്കാരം ലഭിച്ചിട്ടുണ്ട്.
0.15 പോയിന്റിൽ നഷ്ടമായ ഒളിമ്പിക്സ് മെഡൽ
2016ലെ റിയോ ഒളിമ്പിക്സിൽ മത്സരിച്ച ദിപയ്ക്ക് തലനാരിഴയ്ക്കാണ് മെഡൽ നഷ്ടമായത്. വോൾട്ടിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രൊഡുനോവ വോൾട്ട് അവതരിപ്പിച്ച ദിപ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വെങ്കലം നേടിയ സ്വിറ്റ്‌സർലാൻഡിന്റ ജ്യൂലിയ സെറ്റെയിൻഗ്രൂബറിന് 15.216 പോയിന്റാണ് ഉണ്ടായിരുന്നത്. ദിപ നേടയിത് 15.066 പോയിന്റും. 218ലെ ജിംനാസ്റ്റിക്സ് ലോകകപ്പിലും കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിട്ടുള്ള ദിപ ഗ്ലാസ്ഗോ വേദിയായ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് വിലക്ക് നേരിടേണ്ടി വന്ന ദിപയ്ക്ക് പരിക്കനെത്തുടർന്നും കരിയറിൽ കുറെ നാൾ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |