ഇസ്ലാമാബാദ്: ഇന്ത്യ-പാക് സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമി ഇസ്ലാമാബാദിൽ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണേഷ്യയിലെ സമീപകാല സ്ഥിതിഗതികളെക്കുറിച്ചും ഇന്ത്യ-പാക് വെടിനിറുത്തൽ കരാറിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തിയെന്ന് വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ അറിയിച്ചു. ഇന്ത്യയുടെ പ്രകോപനരഹിതവും ആക്രമണാത്മകവുമായ നടപടികളെക്കുറിച്ച് ഉപപ്രധാനമന്ത്രി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയോട് വിശദീകരിച്ചു. പാകിസ്ഥാൻ-യു.കെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു നേതാക്കൾ ചർച്ച നടത്തി. അതേസമയം, പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വെടിനിറുത്തൽ തുടരണമെന്ന് ലാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |