ബീജിംഗ്: തെക്കു പടിഞ്ഞാറൻ ചൈനയിൽ പ്രളയത്തിൽ മുങ്ങിയ ഗ്വിഷൂ പ്രവിശ്യയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട റോങ്ങ്‌ജിയാംഗ് കൗണ്ടിയിലടക്കം വെള്ളപ്പൊക്കം ശമിച്ചെന്നും അപകട സ്ഥിതിയില്ലെന്നും അധികൃതർ അറിയിച്ചു. ശുചീകരണവും അണുനശീകരണവും ആരംഭിച്ചു. 50 വർഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രളയത്തിനാണ് ഈ ആഴ്ച ആദ്യം റോങ്ങ്‌ജിയാംഗ് സാക്ഷിയായത്. 80,000ത്തിലേറെ പേരെ പ്രളയ ബാധിത മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു. 6 പേർ മരിച്ചു. അതേ സമയം, മൺസൂൺ സീസണായതിനാൽ ചൈനയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്നും വെള്ളപ്പൊക്ക സാദ്ധ്യതാ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |