ധാക്ക: വിഖ്യാത ഇന്ത്യൻ സംവിധായകൻ സത്യജിത് റേയുടെ ധാക്കയിലെ പൂർവിക ഭവനം ബംഗ്ലാദേശ് പൊളിച്ചുമാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഹൊറികിഷോർ റേ ചൗധരി റോഡിലുള്ള റേയുടെ മുത്തച്ഛനും സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വീടാണ് പൊളിച്ചുമാറ്റുന്നത്.
ശിശു അക്കാഡമി സ്ഥാപിക്കുന്നതിനായാണ് ഇത് പൊളിച്ചുമാറ്റുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധം അറിയിച്ചു. കേന്ദ്ര സർക്കാർ ഇതിൽ ഇടപെടണമെന്നും അവർ പറഞ്ഞു. കെട്ടിടം പൊളിക്കാൻ ഇതിനകം തുടങ്ങിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തേ മൈമെൻ സിംഗ് ചിൽഡ്രൻസ് അക്കാദമി പ്രവർത്തിച്ചിരുന്ന ഉപേന്ദ്ര കിഷോറിന്റെ വീട് കാലങ്ങളായി അധികൃതർ തിരിഞ്ഞുനോക്കാതായതോടെ ജീർണാവസ്ഥയിലായിരുന്നു. കെട്ടിടം പൊളിച്ചുമാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം പണികഴിപ്പിക്കാനാണ് തീരുമാനമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |