ചങ്ങനാശേരി : അഞ്ചാമത് മാസ്റ്റേഴ്‌സ് ഗെയിംസ് ബാസ്കറ്റ്ബോൾ ഡിസംബർ 12, 13, 14 തീയതികളിൽ എകെഎം പബ്ലിക് സ്കൂളിലെയും എസ്ബി കോളേജ് ചങ്ങനാശേരി ഇൻഡോർ സ്റ്റേഡിയത്തിലുമായിഉള്ള 3 ബാസ്കറ്റ്ബോൾ കോർട്ടുകളിൽ നടക്കും
പുരുഷ-വനിതാ വിഭാഗങ്ങളിലായി 58 ടീമുകൾ പങ്കെടുക്കും. പുരുഷ വിഭാഗത്തിൽ 44 ഉം വനിതാ വിഭാഗത്തിൽ 14 ഉം ടീമുകൾ പ്ലസ് 30, പ്ലസ് 35, പ്ലസ് 40, പ്ലസ് 45, പ്ലസ് 50, പ്ലസ് 55, പ്ലസ് 60 വിഭാഗങ്ങളിലായി ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിൽ മത്സരിക്കും
ടൂർണമെന്റ് .പന്ത്രണ്ടാം തീയതി രാവിലെ ഒൻപതരക് എസ് ബി കോളേജ് പ്രിൻസിപ്പൽ റെവ ഫാദർ ടെഡി സി കാഞ്ഞൂപ്പറമ്പിൽ ഉദ്ഘാടനം നിർവഹിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |