
അങ്കാറ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹ്മദ് അൽ ഹാദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.ചൊവ്വാഴ്ച്ച തുർക്കി തലസ്ഥാനമായ അങ്കാറക്ക് സമീപമായിരുന്നു അപകടം. നാല് ഉന്നത ഉദ്യോഗസ്ഥരും മൂന്ന് വിമാന ജീവനക്കാരും ഉൾപ്പടെ 8 പേർ അപകടത്തിൽ കൊല്ലപ്പെട്ടു.ഹദാദ് സഞ്ചരിച്ച സ്വകാര്യ വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് അപകടമുണ്ടായത്.അട്ടിമറിയുണ്ടായെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സാങ്കേതിക തകരാറാണ് വിമാനം തകർന്നുവീഴാൻ കാരണമെന്നാണ് തുർക്കിയയുടെ വിശദീകരണം.ജനറൽ അൽ-ഫിത്തൗരി ഗാറിബിൽ, ബ്രിഗേഡിയർ ജനറൽ മഹമുദ് അൽ-ക്വത്‍വാൾ, മുഹമ്മദ് അൽ-അസാവി ദിയബ്, മുഹമ്മദ് ഒമർ അഹമ്മദ് മഹജുബ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ട സൈനിക ഓഫീസർമാർ.ഹദാദിന്റെ മരണത്തിൽ ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദേബിബാഹ് അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച, വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.രാജ്യമെമ്പാടും മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
പടിഞ്ഞാറൻ ലിബിയയിലെ ഉന്നത സൈനിക കമാൻഡറായിരുന്നു അൽ ഹദ്ദാദ്. ദീർഘകാല ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയ നാറ്റോ പിന്തുണയുള്ള കലാപത്തെത്തുടർന്ന് 2014 മുതൽ വിഭജിക്കപ്പെട്ടിരുന്ന രാജ്യത്തെ ഏകീകരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |