
ന്യൂഡൽഹി: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ചുമതലക്കാരനായി താലിബാൻ നയതന്ത്രജ്ഞൻ മുഫ്തി നൂർ അഹമ്മദ് നൂർ ചുമതലയേറ്റു. താലിബാൻ നിയന്ത്രണത്തിലാകുമെങ്കിലും പഴയ അഫ്ഗാൻ പതാകയും ജീവനക്കാരും തുടരും.
കാബൂൾ ആസ്ഥാനമായുള്ള അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിൽ ഡയറക്ടർ ജനറലായ മുഫ്തി നൂർ കഴിഞ്ഞ ഒക്ടോബറിൽ താലിബാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മൊത്തഖിക്കൊപ്പം ഡൽഹിയിൽ എത്തിയിരുന്നു. താലിബാൻ ഭരണകൂടം അഫ്ഗാനിൽ അധികാരം പിടിച്ച് ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണിത്. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ മുഫ്തി നൂറിന് ഔദ്യോഗിക നിയമന കത്ത് കൈമാറില്ല. പഴയ പതാക തുടരുന്നതും അതുകൊണ്ടാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |