
ജെറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോദി തനിക്ക് വെറുമൊരു സുഹൃത്ത് മാത്രമല്ലന്നും സഹോദരനാണെന്നും നെതന്യാഹു ഇസ്രയേല്‍ പാര്‍ലമെന്റില്‍ (KNESSET) നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു. മോദി തങ്ങളുടെ ഉറച്ച സഖ്യകക്ഷിയാണെന്ന് പാര്‍ലമെന്റിലെ സ്പീക്കര്‍ അമീര്‍ ഒഹാന അഭിപ്രായപ്പെട്ടു. ലോകമെമ്പാടും പ്രശസ്തമായ 'മോദി ഹഗ്' തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നെതന്യാഹു പറഞ്ഞു.
മോദി ഇസ്രയേലിന്റെ വലിയൊരു സുഹൃത്തും ഇന്ത്യ-ഇസ്രയേല്‍ സഖ്യത്തിന്റെ വലിയൊരു പോരാളിയുമാണെന്ന് നെതന്യാഹു പറഞ്ഞു. 140 കോടി ജനങ്ങളുള്ള വലിയ ശക്തിയാണ് ഇന്ത്യ. ഇസ്രയേല്‍ വലിപ്പത്തില്‍ ചെറുതാണെങ്കിലും പ്രവൃത്തിയിലും വീര്യത്തിലും വലുതാണെന്നും ഈ രണ്ട് ശക്തികളുടെയും സഖ്യം ഇരുരാജ്യങ്ങളുടെയും ശേഷി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദിയുമായുള്ള സൗഹൃദത്തിന്റെ തുടര്‍ച്ചയെന്നോണം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സഹകരണവും വര്‍ദ്ധിച്ചുവെന്നാണ് നെതന്യാഹുവിന്റെ അഭിപ്രായം.
സത്യത്തിന് വേണ്ടി നിലകൊള്ളുന്ന മോദി എല്ലായിപ്പോഴും ഇസ്രയേലിനൊപ്പം നിന്ന നേതാവാണെന്നും നെതന്യാഹു പറഞ്ഞു. ലോകമെമ്പാടും യഹൂദ വിരുദ്ധത വര്‍ദ്ധിക്കുമ്പോഴും, ജൂതസമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാത്ത, അവരെ എപ്പോഴും സ്വാഗതം ചെയ്ത ഒരു നാഗരികതയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അതിന് ഇന്ത്യയോട് നെതന്യാഹു നന്ദി അറിയിച്ചു. ഇന്ത്യയും ഇസ്രയേലും ഇപ്പോള്‍ തങ്ങളുടെ കരുത്തിന്റെ കൊടുമുടിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, നെതന്യാഹു പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. സുപ്രീം കോടതി പ്രസിഡന്റിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി പ്രതിഷേധം അവസാനിപ്പിച്ച്, മോദി പ്രസംഗിക്കുന്ന സമയത്ത് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലേക്ക് തിരികെ വരികയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |