
കൊച്ചി: സ്വർണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ മുത്തൂറ്റ് എം. ജോർജ്ജ് ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. മികവുറ്റ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്ന പദ്ധതിയുടെ ഒമ്പതാം പതിപ്പാണിത്. രാജ്യവ്യാപകമായി ബി.ടെക്, എം.ബി.ബി.എസ്, ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ച 210 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പുകൾ സമ്മാനിച്ചത്.മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് സ്‌കോളർഷിപ്പ് വിതരണം നിർവഹിച്ചു. ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടർ സി.ജെ ജോർജ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷഹീർഷ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |