
ആലപ്പുഴ: കയർമേഖലയ്ക്ക് മാത്രമായി ഈ സർക്കാരിന്റെ കാലത്ത് 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ് പറഞ്ഞു. കയർ തൊഴിലാളികളുടെ ഉന്നമനത്തിനും കയർ മേഖലയുടെ വളർച്ചയ്ക്കും ആവശ്യമായ വിവിധ പദ്ധതികളുടെയും ആനുകൂല്യവിതരണത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ കയർക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യവികസനത്തിനായി 10 പ്രോജക്ട് ഓഫീസുകൾക്ക് കീഴിൽ 20 വില്ലോയിംഗ് മെഷീനുകൾ അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. കയർപിരി സംഘങ്ങൾക്കും കയർഉത്പന്ന നിർമ്മാണ സംഘങ്ങൾക്കും യഥാസമയം വില നൽകുന്നതിനായുള്ള പദ്ധതി റിവോൾവിംഗ് ഫണ്ട് രൂപീകരിച്ചു.
ഇതിനായി 10 കോടി രൂപ നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.
കയർ ഫൈബർ ബാങ്കിന് അഞ്ച് കോടി രൂപയാണ് നാഷണൽ കോപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ അനുവദിച്ചത്.
മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, കയർ വികസന ഡയറക്ടർ ആനി ജൂല തോമസ്, അഡീഷണൽ കയർ വികസന ഡയറക്ടർ കെ.എസ്.അനിൽകുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ.നാസർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |