
കൊളംബോ: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലാന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ - കോള്‍ മക്കോന്‍കി സഖ്യം നേടിയ 86 റണ്‍സാണ് ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കിവീസിനെ കരകയറ്റിയത്. ഒരവസരത്തില്‍ 84ന് ആറ് എന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ്. ലങ്കന്‍ സ്പിന്നര്‍മാരുടെ മികവിന് മുന്നില്‍ കിവീസിന്റെ മദ്ധ്യനിര തകരുകയായിരുന്നു.
ഇന്നിംഗ്‌സിന്റെ നാലാം ഓവറില്‍ ഓപ്പണര്‍ ഫിന്‍ അലന്‍ 23(13), തൊട്ടടുത്ത ഓവറില്‍ ടിം സീഫര്‍ട്ട് 8(9) എന്നിവരുടെ വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്ര 32(22), ഗ്ലെന്‍ ഫിലിപ്‌സ് 18(18) എന്നിവര്‍ നിലയുറപ്പിക്കുന്നുവെന്ന് തോന്നിച്ചിടത്തുനിന്നാണ് കിവീസ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. 75ന് രണ് എന്ന നിലയില്‍ നിന്ന് ഫിലിപ്‌സ്, രചിന്‍, മാര്‍ക് ചാപ്മാന്‍ 0(2), ഡാരില്‍ മിച്ചല്‍ 3(7) എന്നിവര്‍ പുറത്തായപ്പോള്‍ കിവീസ് 84ന് ആറ് എന്ന നിലയിലേക്ക് വീണു.
ഏഴാം വിക്കറ്റില്‍ മിച്ചല്‍ സാന്റ്‌നര്‍ 47(26) - കോള്‍ മക്കോന്‍കി പുറത്താകാതെ 31*(23) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. നാല് സിക്‌സറുകളും രണ്ട് ബൗണ്ടറിയും നേടിയ സാന്റ്‌നര്‍ ഇന്നിംഗ്‌സിന്റെ അവസാന പന്തിലാണ് പുറത്തായത്. മക്കോന്‍കി രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും ദുനിത് വെല്ലാലഗെ ഒരു വിക്കറ്റും വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |