
വാഷിംഗ്ടൺ:യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്യുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാരീസിൽ വിളിച്ചുചേർത്ത ജി7 അടിയന്തര യോഗത്തിൽ പങ്കെടുക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇമ്മാനുവൽ മാക്രോൺ അവിടെ അധികകാലം ഉണ്ടാവില്ലെന്നും അദ്ദേഹത്തിന് രാഷ്ട്രീയ ആയുസ്സില്ലെന്നായിരുന്നു ട്രംപിന്റെ പരിഹസിച്ചു.
സ്വിറ്റ്സർലൻഡിലെ ദാവോസ് ഉച്ചകോടിക്ക് ശേഷം പാരീസിൽ യോഗം ചേരാമെന്നും യുക്രെയ്ൻ,ഡെന്മാർക്ക്,സിറിയ,റഷ്യ എന്നീ രാജ്യങ്ങളെ ഇതിൽ ഉൾപ്പെടുത്താമെന്നും കാട്ടി മാക്രോൺ അയച്ച സ്വകാര്യ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് ട്രംപ് നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.എന്നാൽ മാക്രോൺ വൈകാതെ സ്ഥാനമൊഴിയുമെന്നാണ് തന്റെ കണക്കുകൂട്ടലെന്ന് ട്രംപ് ആവർത്തിച്ചു.
ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ട്രംപ് മുന്നോട്ടുവെച്ച ബോർഡ് ഓഫ് പീസ് സംരംഭത്തിൽ ചേരാൻ മാക്രോൺ വിസമ്മതിച്ചതിനെതിരെയും ട്രംപ് ആഞ്ഞടിച്ചു.ഇതിന് തിരിച്ചടിയായി ഫ്രഞ്ച് വൈനിനും ഷാംപെയ്നിനും മേൽ 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.മാക്രോണിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്തു.
ഗ്രീൻലാൻഡ് വിഷയത്തിലും ഇരുനേതാക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു.ട്രംപിന്റെ ഭീഷണികൾക്കെതിരെ 'ഫ്രാൻസ് ആഗ്രഹിക്കുന്നത് പരസ്പര ബഹുമാനമാണെന്ന് മാക്രോൺ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഡെന്മാർക്കിന് ഗ്രീൻലൻഡ് നൽകിയത് തങ്ങൾ: ട്രംപ്
ദാവോസ്: ഗ്രീൻലാൻഡ് സംബന്ധിച്ച് ഡെൻമാർക്ക് നന്ദിയില്ലാത്തവരെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കോണമിക് ഫോറത്തിലാണ് ഗ്രീൻലാൻഡ് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ട്രംപ്. ഗ്രീൻലൻഡ് അമേരിക്കൽ സുരക്ഷക്ക് അത്യാന്താപേക്ഷിതമാണെന്നും, ഗ്രീൻലൻഡ് തങ്ങളാണ് ഡെന്മാർക്കിന് നൽകിയതെന്നും ട്രംപ് അവകാശപ്പെട്ടു.
ഗ്രീൻലൻഡ് യു.എസിനും റഷ്യക്കും ചൈനക്കുമിടയിലെ തന്ത്രപ്രധാന ഇടമാണ്. അമൂല്യ ധാതുക്കളുമുണ്ട്. എന്നാൽ ദേശീയ, അന്തർ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. ഇത് നോർത്ത് അമേരിക്കയുടെ ഭാഗമാണെന്നും അത് തങ്ങളുടെ അതിർത്തിയാണെന്നും ട്രംപ് ഊന്നിപ്പറഞ്ഞു.രണ്ടാം ലോകമഹായുദ്ധ കാലത്ത് ശത്രുക്കളുടെ കൈയിൽപ്പെടാതെ ഗ്രീൻലൻഡിനെ രക്ഷിച്ചത് യു.എസാണെന്നും. ഗ്രീൻലൻഡ് ഡെന്മാർക്കിന് നൽകിയത് തങ്ങളാണെന്നും, എന്നാൽ അവർക്ക് അതിന്റെ നന്ദിയില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഗ്രീൻലാൻഡിൽ നാറ്റോ സൈനികാഭ്യാസത്തിന് ഫ്രാൻസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് സംഭാവന നൽകാൻ തയാറാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസ് ബുധനാഴ്ച അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |