
ടോക്യോ: ജാപ്പൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ടെറ്റ്സുയ യാമഗാമിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.ബുധനാഴ്ച പടിഞ്ഞാറൻ ജപ്പാനിലെ നാരാ ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൊലപാതകം നടന്ന് മൂന്നുവർഷത്തിന് ശേഷമാണ് ശിക്ഷാവിധി. 2022 ജൂലൈ 8-ന് രുനരാ പട്ടണത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കവെയാണ് ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്.രണ്ടുതവണയാണ് പ്രതി വെടിയുതിർത്തത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.
ജപ്പാനീസ് മാരിടൈം സെൽഫ്-ഡിഫൻസ് ഫോഴ്സിലെ മുൻ അംഗമാണ് ടെറ്റ്സുയ യാമഗാമി.സ്വയം നിർമിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത് എന്ന് പ്രതി സമ്മതിച്ചിരുന്നു.
ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രിപദം വഹിച്ചിരുന്നയാളാണ് ആബെ. 2006-ൽ ഒരു കൊല്ലത്തേക്കും പിന്നീട് 2012 മുതൽ 2020 വരെയും അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രിപദത്തിൽ തുടർന്നു. ആരോഗ്യകാരണങ്ങളെ തുടർന്നാണ് അദ്ദേഹം 2020-ൽ സ്ഥാനം ഒഴിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |