SignIn
Kerala Kaumudi Online
Tuesday, 03 March 2026 4.13 AM IST

കടുപ്പിച്ച് ഇറാൻ; ഒമാനിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു,​ ആക്രമണം എണ്ണക്കപ്പലുകളിൽ, രണ്ട് ഇന്ത്യക്കാരെ കാണാതായി

Increase Font Size Decrease Font Size Print Page
isrel


#സൈപ്രസിലേക്കും ആക്രമണം
# എഫ് -15 വിമാനം തകർന്നു
# ഗാസാ അതിർത്തി അടച്ചു

ടെഹ്റാൻ: പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിച്ചതിന് തിരിച്ചടിയായി ഇസ്രയേലിലേക്കും ഗൾഫ് മേഖലയിലെ യു.എസ് സൈനിക ബേസുകൾക്കു നേരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ഒമാൻ തീരത്തെ എണ്ണക്കപ്പലുകളിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരെ കാണാതായി. 'സ്കൈലൈറ്റ് ", 'എം.കെ.ഡി വ്യോം" എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

ഞായറാഴ്ച മസ്‌ക്കറ്റിന് വടക്ക് 50 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന വ്യോം ആക്രമിക്കപ്പെട്ടത്. കപ്പലിൽ പൊട്ടിത്തെറിയുണ്ടായി. എൻജിൻ റൂമിലുണ്ടായിരുന്ന ജീവനക്കാരനാണ് മരിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് സ്കൈലൈറ്റ് ആക്രമിക്കപ്പെട്ടത്. ഇരുകപ്പലുകളിൽ നിന്നും ഏകദേശം 28 ഇന്ത്യക്കാരെ രക്ഷപെടുത്തിയെന്നാണ് വിവരം.

ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ സൽമാൻ തുറമുഖത്തിന് സമീപം യു.എസ് നാവിക കേന്ദ്രം ആക്രമിച്ചു. യു.എസ് നാവിക സേനയുടെ ഫിഫ്‌ത്ത് ഫ്ലീറ്റിന്റെ ആസ്ഥാനം ഇവിടെയാണ്. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയ്ക്ക് സമീപം മിസൈൽ അവശിഷ്ടം പതിച്ച് കപ്പലിന് തീപിടിച്ചു. ഇറാനിലെ എംബസി അടയ്ക്കുമെന്ന് യു.എ.ഇ അറിയിച്ചു.

ഇസ്രയേലിൽ ടെൽ അവീവിലും ജെറുസലേമിലും അടക്കം ഇറാന്റെ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ അടിയന്തരാവസ്ഥ 12 വരെ നീട്ടി. 200ഓളം കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്. സംഘർഷ പശ്ചാത്തലത്തിൽ ഗാസയിലെ എല്ലാ അതിർത്തി പാതകളും ഇസ്രയേൽ അടച്ചു.

യു.എസിന്റെ അടിച്ചമർത്തലുകൾക്ക് മറക്കാനാകാത്ത പാഠം നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കൊല്ലപ്പെട്ട കമാൻഡർമാർക്ക് പകരക്കാരെ നിയമിച്ചെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.


 ഞെട്ടി യൂറോപ്യൻ

യൂണിയൻ


യൂറോപ്യൻ യൂണിയന്റെ ഭാഗമായ സൈപ്രസിലും ഇറാന്റെ ഡ്രോൺ ആക്രമണം. അക്രോതിരിയിലുള്ള ബ്രിട്ടീഷ് എയർഫോഴ്സ് ബേസിനെയാണ് ലക്ഷ്യമാക്കിയത്. റൺവേയ്ക്ക് അടക്കം നാശംസംഭവിച്ചു. ആളപായമില്ല. ഇറാനെ ആക്രമിക്കാൻ അമേരിക്ക ഈ ബേസ് ഉപയോഗിച്ചിരുന്നു.

സൈപ്രസ് ലക്ഷ്യമാക്കി വന്ന ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകളെ ബ്രിട്ടീഷ് വ്യോമസേന മെഡിറ്ററേനിയൻ കടലിന് മുകളിൽവച്ചു തകർത്തിരുന്നു. ഇതോടെ, ഇറാനിലെ മിസൈൽ കേന്ദ്രങ്ങളെ ആക്രമിക്കാൻ മേഖലയിലെ തങ്ങളുടെ ബേസുകൾ ഉപയോഗിക്കാൻ യു.എസിന് ബ്രിട്ടൻ അനുമതി നൽകി.

 കുവൈറ്റിൽ യു.എസ്

യുദ്ധവിമാനം തകർന്നു


യു.എസിന്റെ എഫ് -15 യുദ്ധവിമാനം കുവൈറ്റിൽ തകർന്നുവീണു. വിമാനത്തെ തങ്ങൾ വെടിവച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു. പടിഞ്ഞാറൻ കുവൈറ്റിലെ അലി അൽ സലീം എയർ ബേസിന് സമീപമായിരുന്നു സംഭവം. ബേസിലുള്ള യു.എസിന്റെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ നിന്നുള്ള മിസൈൽ അബദ്ധത്തിൽ ഏറ്റാണ് അപകടമെന്നാണ് റിപ്പോർട്ട്. പൈലറ്റ് പാരച്യൂട്ട് വഴി പുറത്തുകടന്നു. അവശിഷ്ടങ്ങൾ മിന അൽ അഹ്‌മ്മദി റിഫൈനറിക്കുള്ളിൽ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. യു.എസിന്റെ ഒന്നിലേറെ യുദ്ധവിമാനങ്ങൾ സമാന രീതിയിൽ തകർന്നെന്ന് കുവൈറ്റ് അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സം​ഘ​ർ​ഷം​ ​അ​വ​സാ​നി​പ്പി​ക്ക​ണം
​നെ​ത​ന്യാ​ഹു​വി​നോ​ട് ​മോ​ദി

ന്യൂ​ഡ​ൽ​ഹി​:​ ​ആ​യ​ത്തു​ള്ള​ ​അ​ലി​ ​ഖ​മ​നേ​യി​ ​കൊ​ല്ല​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​പ​ശ്‌​ചി​മേ​ഷ്യ​യി​ൽ​ ​സം​ഘ​ർ​ഷം​ ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​സ്ര​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​വി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഞാ​യ​റാ​ഴ്‌​ച​ ​രാ​ത്രി​ ​നെ​ത​ന്യാ​ഹു​വി​നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച​ ​മോ​ദി​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ശ​ങ്ക​ക​ൾ​ ​അ​റി​യി​ക്കു​ക​യും​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​സു​ര​ക്ഷ​യ്ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​രാ​ജ്യ​ ​സു​ര​ക്ഷ,​ ​ത​ന്ത്ര​പ​ര​മാ​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ ​സു​ര​ക്ഷ​യ്‌​ക്കാ​യു​ള്ള​ ​മ​ന്ത്രി​സ​ഭ​ ​ഉ​പ​സ​മി​തി​ ​യോ​ഗ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​ടി​യ​ന്ത​ര​ ​ഫോ​ൺ​ ​വി​ളി​ ​ന​ട​ത്തി​യ​ത്.
പ​ശ്ചി​മേ​ഷ്യ​ൻ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്‌​നാ​ഥ് ​സിം​ഗ്,​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ് ​ജ​യ്ശ​ങ്ക​ർ,​ ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സു​ര​ക്ഷാ​ ​സ​മി​തി​ ​ച​ർ​ച്ച​ ​ചെ​യ്‌​തെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ഇ​സ്ര​യേ​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​ഇ​ന്ത്യ​യി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​ഉ​ട​നാ​ണ് ​പ​ശ്ചി​മേ​ഷ്യ​യി​ൽ​ ​സം​ഘ​ർ​ഷം​ ​തു​ട​ങ്ങി​യ​ത്.
നെ​ത​ന്യാ​ഹു​വി​നെ​ ​വി​ളി​ക്കും​ ​മു​ൻ​പ് ​മോ​ദി​ ​യു.​എ.​ഇ​ ​പ്ര​സി​ഡ​ന്റ് ​ഷെ​യ്ഖ് ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​ന​ഹ്യാ​നു​മാ​യി​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​യു.​എ.​ഇ​യ്‌​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച​ ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​വി​ടെ​യു​ണ്ടാ​യ​ ​ആ​ക്ര​മ​ണ​ങ്ങ​ളെ​ ​ശ​ക്ത​മാ​യി​ ​അ​പ​ല​പി​ക്കു​ക​യും​ ​മ​ര​ണ​ങ്ങ​ളി​ൽ​ ​അ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്‌​തു.​ ​യു.​എ.​ഇ​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​സ​മൂ​ഹ​ത്തെ​ ​പ​രി​പാ​ലി​ച്ച​തി​ന് ​ന​ന്ദി​ ​പ​റ​ഞ്ഞു.

TAGS: NEWS 360, WORLD, WORLD NEWS, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.