
കൊച്ചി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡ് ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് മൂന്ന് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ടു. കൊച്ചിയിലെ ഐരാപുരം യൂണിറ്റിൽ ആധുനികമായ 3-ഡിപ്പ് കോണ്ടം നിർമ്മാണ യന്ത്രമാണ് പ്രധാനം. അൾട്രാ തിൻ, മൾട്ടി ടെക്‌സ്ചർ ഉൾപ്പെടെയുള്ള പ്രത്യേക വകഭേദങ്ങൾ വലിയ തോതിൽ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. വ്യക്തിഗത ലൂബ്രിക്കന്റ് ഉത്പാദന ശേഷി ഉയർത്തുന്നതിന് 'ലൂബ് ഓഗ്മെന്റേഷൻ' പദ്ധതിയും നടപ്പിലാക്കി.
സുസ്ഥിര ഊർജ്ജ പദ്ധതിയുടെ ഭാഗമായി ഫാക്ടറിയിലെ ബോയിലർ പ്രവർത്തനങ്ങൾക്കായി പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കാനും തുടക്കമിട്ടു . എച്ച്.എൽ.എൽ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ അനിത തമ്പി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. 1969 ഏപ്രിൽ 5ന് സ്ഥാപിതമായ പേരൂർക്കട ഫാക്ടറി എച്ച്.എൽ.എല്ലിന്റെ ആദ്യ നിർമ്മാണ യൂണിറ്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |