SignIn
Kerala Kaumudi Online
Thursday, 14 May 2026 7.10 AM IST

എസ്.ആർ.എമ്മിൽ ഗവേഷണ ദിനാഘോഷം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
srm

ചെന്നൈ: എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ റിസർച്ച് ഡേ(ഗവേഷണ ദിനം) സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ എ.എൻ.ആർ.എഫ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. ശിവകുമാർ കല്യാണരാമൻ മുഖ്യാതിഥിയായിരുന്നു. ഗവേഷണ പദ്ധതികളുടെ വികസനത്തിനായി എ.എൻ.ആർ.എഫ്-പി.എം. കരിയർ റിസർച്ച് ഗ്രാന്റ് പദ്ധതിയിൽ നിന്ന് എസ്.ആർ.എമ്മിന് 10 ഗ്രാന്റുകൾ അനുവദിച്ചു. മൊത്തം 6.03 കോടി രൂപയാണ് ലഭിക്കുക. അവാർഡ് ജേതാക്കളായ 145 പേരെ ചടങ്ങിൽ ആദരിച്ചു.

എസ്.ആർ.എം. പ്രോ ചാൻസലർ ഡോ. പി. സത്യാനാരായണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. സി. മുത്തമിഴ്‌സെൽവൻ, രജിസ്ട്രാർ ഡോ. എസ്. പൊന്നുസാമി, പ്രോ വൈസ് ചാൻസലർമാരായ ഡോ. നിതിൻ എം. നാഗർക്കർ, പ്രൊഫ. എ. വിനയ് കുമാർ, പ്രൊഫ. വൈ.എസ്.ആർ. മൂർത്തി തുടങ്ങിയവരും പങ്കെടുത്തു.

Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360