
മോസ്കോ: സോവിയറ്റ് യൂണിയൻ രാഷ്ട്രത്തലവനും സോവിയറ്റ് യൂണിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായും ഏറെ നാൾ പ്രവർത്തിച്ച ഗോർബച്ചേവ് 90 ന്റെ നിറവിൽ. 1931 മാർച്ച് 2നായിരുന്നു ജനനം. മിഖായേൽ സുസ്ലോവ്, യൂറി ആന്ദ്രോപോവ് എന്നിവരുടെ പിൻഗാമിയായി വന്ന ഗോർബച്ചേവ് 1985ൽ രാജ്യത്തെ പാർട്ടിയുടെയും രാജ്യത്തിന്‍റെയും പരമാധികാരിയുമായി.
സോവിയറ്റ് യൂണിയനിൽ പല പുതിയ പരിഷ്കാരങ്ങൾക്കും വഴിയൊരുക്കിയതും ശീതയുദ്ധം അവസാനിപ്പിക്കാൻ മുൻകൈയെടുത്ത നേതാവുമായിരുന്നു ഗോർബച്ചേവ്. സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിയിരുന്നു ഗോർബച്ചേവ്.
ഗോർബച്ചേവിന് ലോക നേതാക്കളായ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ, ജർമൻ ചാൻസ്ലർ അംഗല മെർകൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ എന്നിവർ ആശംസ നേർന്നു.
കോവിഡ് കാലത്ത് ആശുപത്രിയിൽ ക്വാറൻറീനിൽ കഴിഞ്ഞ അദ്ദേഹം ജന്മദിനത്തിൽ വിശ്രമത്തിലാണ്. എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിൽ അനുയായികളുമായും സുഹൃത്തുക്കളുമായും ഗോർബച്ചേവ് സംവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |