ബീജിംഗ്: രാജ്യതലസ്ഥാനത്ത് ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബീജിംഗിൽ വിവിധയിടങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന. ബീജിംഗിലെ ചായോയാങിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകൾ ഇന്നലെ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. വടക്കു കിഴക്കുള്ള ജൈലിൻ പ്രദേശത്ത് നിന്നുള്ളവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. അതിനിടെ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയയാൾ ഡോങ് ചംഗിലെ റഫ്ൾസ് സിറ്റി മാൾ സന്ദർശിച്ച പശ്ചാത്തലത്തിൽ മാൾ അധികൃതർ അടച്ചു പൂട്ടി. മാളിനകത്തുണ്ടായിരുന്ന എല്ലാവരേയും കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പുറത്ത് പോകാനനുവദിച്ചത്. രാജ്യത്ത് കൊവിഡ് ഡെൽറ്റ വകഭേദം വീണ്ടും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |