SignIn
Kerala Kaumudi Online
Thursday, 19 September 2024 10.07 AM IST

കൊവിഡ് വാർത്തകൾ പുറംലോകത്തെത്തിച്ച മാദ്ധ്യമപ്രവർത്തകയെ ചൈന ജയിൽ മോചിതയാക്കണമെന്ന് യു.എൻ

Increase Font Size Decrease Font Size Print Page

zhang-zhan

ബീ​ജിം​ഗ്:​ ​വു​ഹാ​നി​ൽ​ ​ആ​ദ്യ​ ​കോ​വി​ഡ് ​വ്യാ​പ​നം​ ​ഉ​ണ്ടാ​യ​പ്പോ​ൾ​ ​സ​ത്യ​സ​ന്ധ​മാ​യി​ ​വാ​ർ​ത്ത​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ​ ​ഷാം​ഗ് ​ഷാ​നി​നെ​ ​(38​)​ ​ചൈ​ന​ ​ജ​യി​ൽ​ ​മോ​ചി​ത​യാ​ക്ക​ണ​മെ​ന്ന് ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ.​ ​
ചൈ​നീ​സ് ​സ​ർ​ക്കാ​രി​ന്റെ​ ​പീ​ഡ​ന​ത്തി​നെ​തി​രെ​ ​നി​രാ​ഹാ​രം​ ​അ​നു​ഷ്ഠി​ച്ച് ​ഷാ​നി​ന്റെ​ ​ആ​രോ​ഗ്യം​ ​ക്ഷ​യി​ച്ചെ​ന്നും​ ​ശ​രീ​ര​ ​ഭാ​രം​ ​കു​റ​ഞ്ഞെ​ന്നും​ ​അ​വ​ർ​ ​ഏ​തു​ ​നി​മി​ഷ​വും​ ​മ​രി​ച്ചേ​ക്കാ​മെ​ന്നും​ ​കു​ടും​ബം​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​ഷാ​നി​ന്റെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​ൻ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ചെ​യ്യേ​ണ്ട​വ​ ​എ​ത്ര​യും​ ​വേ​ഗം​ ​നടപ്പിലാക്കണം.2020​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​വു​ഹാ​നി​ൻ​ ​നേ​രി​ട്ടെ​ത്താ​ൻ​ ​ധൈ​ര്യം​ ​കാ​ണി​ച്ച​ ​വ്യ​ക്തി​യാ​ണ് ​അ​ഭി​ഭാ​ഷ​ക​ ​കൂ​ടി​യാ​യ​ ​ഷാ​ൻ.​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​ഹി​തം,​ ​വു​ഹാ​നി​ലെ​ ​ഭീ​ക​രാ​വ​സ്ഥ​ ​അ​വ​ർ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ലോ​ക​ത്തെ​ ​അ​റി​യി​ച്ചു.​ ​കൊ​വി​ഡ് ​നി​യ​ന്ത്രി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നു​ ​പ​ക​രം​ ​മൂ​ടി​ ​വ​യ്ക്കാ​നും​ ​സ​ത്യം​ ​പു​റ​ത്തു​വ​രാ​തി​രി​ക്കാ​നു​മാ​ണ് ​ചൈ​ന​ ​ശ്ര​മി​ച്ച​ത്.​ ​ഷാ​നി​ന്റെ​ ​വീ​ഡി​യോ​ക​ൾ​ ​പു​റ​ത്തു​ ​വ​ന്ന​തോ​ടെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് ​വ്യ​ക്ത​മാ​യ​ത്.

 അന്യായത്തടങ്കലിൽ

2020 മേയിൽ അധികൃതർ ഷാനിനെ അറസ്റ്റ് ചെയ്തു. നാലു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.

മനഃപൂർവം സംഘർഷം ഉണ്ടാക്കുന്നു, സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നിവയാണ് അവർക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. അന്യായ തടങ്കലിനെതിരെ ഷാൻ പല തവണ നിരാഹാരമിരുന്നു. എന്നാൽ അധികൃതർ ഇത് പാടെ അവഗണിച്ചു. ഇതോടെയാണ് കുടുംബം അപേക്ഷയുമായി ആഗോള സംഘടനകളുടേയും രാജ്യങ്ങളുടേയും മുന്നിലെത്തിയത്. ലോകത്തെ സത്യം അറിയിക്കാൻ ജീവിതം പണയപ്പെടുത്തിയ യുവതിക്ക് ഇത്ര ക്രൂരമായ ശിക്ഷയാണോ കാത്തുവച്ചിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.

 ഐക്യരാഷ്ട്രസഭയുടെ വാക്കുകൾ

കീ​ഴ​ട​ങ്ങാ​ത്ത​ ​ഇ​ച്ഛാ​ശ​ക്തി​യു​ടെ​യും​ ​ദൃ​ഢ​നി​ശ്ച​യ​ത്തി​ന്റെ​യും​ ​പ്ര​തീ​ക​മാ​ണ് ​ഷാ​ൻ.​ ​അ​വ​രെ​ ​ലോ​ക​ത്തി​ന് ​ആ​വ​ശ്യ​മു​ണ്ട്.​ ​മൂ​ല്യ​മേ​റി​യ​ ​ആ​ ​ജീ​വ​ൻ​ ​അ​കാ​ല​ത്തി​ൽ​ ​പൊ​ലി​യരുത്-​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​ ​വ​ക്താ​വ് ​മാ​ർ​ത്ത​ ​ഹു​ർ​ത്താ​ഡോ​ ​പ​റ​ഞ്ഞു.​ ​ഷാ​നി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​അ​ന്യാ​യ​ ​ത​ട​ങ്ക​ലി​ലാ​ക്കി​യ​ ​അ​ന്നു​മു​ത​ൽ​ ​പ​ല​ ​ത​വ​ണ​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​ ​ഇ​ട​പെ​ട്ട​ ​കാ​ര്യം​ ​മാ​ർ​ത്ത​ ​ഓ​ർ​മി​പ്പി​ച്ചു.​ ​
ഷാ​നി​നെ​തി​രെ​ ​ചു​മ​ത്തി​യി​രി​ക്കു​ന്ന​ ​കു​റ്റ​ങ്ങ​ൾ​ ​എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​സു​താ​ര്യ​മാ​യി​രി​ക്ക​ണം.​ ​ന്യാ​യ​മാ​യ​ ​വി​ചാ​ര​ണ​ ​ഏ​ർ​പ്പെ​ടു​ത്ത​ണം.​ ​എ​ന്നാ​ൽ,​ ​ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​നി​ര​വ​ധി​ ​ത​വ​ണ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യി​ട്ടും​ ​ചൈ​നീ​സ് ​അ​ധി​കൃ​ത​ർ​ ​മൗ​നം​ ​പാ​ലി​ക്കു​ക​യാ​ണ്.​ ​
ഒ​രു​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ ​എ​ന്ന ​നി​ല​യി​ലു​ള്ള​ ​ത​ന്റെ​ ​ക​ർ​ത്ത​വ്യ​മാ​ണ് ​ഷാൻ​ ​ചെ​യ്ത​ത്.​ ​ഒ​രു​ ​പ്ര​ശ്ന​വും​ ​സൃ​ഷ്ടി​ച്ചി​ട്ടി​ല്ല.​ ​ലോ​ക​ത്തി​ന്റെ​ ​ന​ന്മ​യ്ക്കാ​യാ​ണ് ​അ​വ​ർ​ ​പോ​രാ​ടി​യ​ത്.
ഷാ​നി​നൊ​പ്പം​ ​മ​റ്റു​ ​നാ​ലു​ ​പൗ​രാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​രും​ ​സ​മാ​ന​ ​കു​റ്റം​ ​ആ​രോ​പി​ക്ക​പ്പെ​ട്ട് ​ജ​യി​ലി​ലാ​ണ്.
സ​ത്യ​സ​ന്ധ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​കൃ​ത്യ​സ​മ​യ​ത്ത് ​ലോ​ക​ത്തെ​ ​അ​റി​യി​ക്കേ​ണ്ട​ത് ​ഏ​തൊ​രു​ ​രോ​ഗ​ത്തെ​യും​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​
ഭ​ര​ണ​കൂ​ടം​ ​പ​രാ​ജ​യ​പ്പെ​ട്ടു​ ​എ​ന്നു​ ​തോ​ന്നു​മ്പോ​ൾ​ ​വ്യ​ക്തി​ക​ൾ​ ​ഇ​ട​പെ​ടും.​ ​അ​തു​ ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​അ​തി​ന് ​അ​ന്യാ​യ​ ​ത​ട​ങ്ക​ലോ​ ​ഭീ​ഷ​ണി​യോ​ ​ശി​ക്ഷ​യോ​ ​അ​ല്ല​ ​ന​ൽ​കേ​ണ്ട​ത് ​-​ ​മാ​ർ​ത്ത​ ​പ​റ​യു​ന്നു.
അ​ഭി​പ്രാ​യ​ ​സ്വാ​ത​ന്ത്ര്യം​ ​ആ​ധു​നി​ക​ ​ലോ​ക​ത്തി​ന്റെ​ ​ജീ​വ​വാ​യു​വാ​ണ്.​ ​
മാ​ദ്ധ്യ​മ​ ​സ്വാ​ത​ന്ത്ര്യം​ ​ഇ​ല്ലാ​തെ​ ​ഒ​രു​ ​രാ​ജ്യ​ത്തി​നും​ ​സു​താ​ര്യ​മാ​യി​ ​മു​ന്നോ​ട്ടു​പോ​കാ​നു​മാ​വി​ല്ല.​ ​കൊ​വി​ഡി​നെ​ ​ത​ട​യാ​ൻ​ ​ലോ​കം​ ​ഒ​രു​മി​ച്ചു​ ​നി​ൽ​ക്ക​ണം​ ​പോ​രാ​ടു​ന്ന​വ​രെ​ ​ജ​യി​ലി​ലാ​ക്കു​ന്ന​ത് ​ഭീ​തി​യു​ണ്ടാ​ക്കും.​ ​അ​തു​ ​ശ​രി​യാ​യ​ ​ന​ട​പ​ടി​ ​അ​ല്ല.​ ​ഷാ​നി​നെ​ ​മോ​ചി​പ്പി​ക്ക​ണം​ ​എ​ന്ന് ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​ഞ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നെ​ന്നും​ ​മാ​ർ​ത്ത​ ​വ്യ​ക്ത​മാ​ക്കി.

 അധികാരികളുടെ കണ്ണിലെ കരട്

ഷാ​ൻ​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​ചൈ​നീ​സ് ​അ​ധി​കാ​രി​ക​ളു​ടെ​ ​ക​ണ്ണി​ലെ​ ​ക​ര​ടാ​ണ്.​ ​ഹോ​ങ്കോം​ഗി​ലെ​ ​പൗ​രാ​വ​കാ​ശ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ ​പി​ന്തു​ണ​ച്ച​തി​ന്റെ​ ​പേ​രി​ൽ​ 2019​ ​ൽ​ ​അ​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​മോ​ചി​ത​യാ​യ​ ​ശേ​ഷ​മാ​ണ് ​ ഷാൻ വു​ഹാ​നി​ൽ​ ​പോ​യ​തും​ ​വീ​ണ്ടും​ ​അ​റ​സ്റ്റി​ലാ​കുന്നതും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, ZHANG ZHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.