കേപ്ടൗൺ : ചരിത്രത്തിലാദ്യമായി അന്റാർട്ടിക്കയിൽ അന്റാർട്ടിക്കയിൽ വാണിജ്യ വിമാനമിറക്കി.എയർബസ് എ 340 വിമാനമാണ് മഞ്ഞുപാളികൾക്കിടയിൽ സജ്ജീകരിച്ച പ്രത്യേക ഐസ് റൺവേയിൽ ഈ മാസമാദ്യം സാഹസികമായി ഇറങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നും യാത്രതിരിച്ച വിമാനം അഞ്ച് മണിക്കൂർ സമയമെടുത്ത് 2500 നോട്ടിക് മൈൽ സഞ്ചരിച്ചാണ് അന്റാർട്ടിക്കയിലെത്തിയത്. പൈലറ്റ് കാർലോസ് മിർപുരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്ര നടത്തി ചരിത്രം സൃഷ്ടിച്ചത്. വൂൾഫ് ഫാങ് എന്ന ആഡംബര സാഹസിക ക്യാമ്പിലേക്ക് ജീവനക്കാരെ എത്തിക്കുകയായിരുന്നു വിമാനത്തിന്റെ ദൗത്യം. ഐസ് റൺവേയിലെ ലാൻഡിംഗ് എളുപ്പമായിരുന്നില്ലെന്ന് വിമാനത്തിന്റെ പൈലറ്റ് കാർലോസ് മിർപുരി പറഞ്ഞു. അപകട സാദ്ധ്യത മുന്നിൽ കണ്ട് വിമാനം റൺവേയിൽ നിന്ന് വഴുതി മാറാതിരിക്കാൻ 10,000 അടി വലിപ്പമുള്ള റൺവേയാണ് സജ്ജീകരിച്ചിരുന്നത്
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |