മുംബയ്: പളാ പളാ മിന്നുന്ന ഷെർവാണിയും ജാക്കറ്റും പോരാത്തതിന് കിടിലൻ തലപ്പാവും കഴുത്തിൽ റോസാപ്പൂ മാലയും. വിവാഹമംഗള ആശംസ നേരാനെത്തിയ കോൺഗ്രസ് നേതാവ് ശശിതരൂർ എം.പി , വധൂവരൻമാരെക്കാൾ ശ്രദ്ധനേടിയതിനെക്കുറിച്ചാണ് സോഷ്യൽമീഡിയയിൽ ചർച്ച. അർബെയ്ൻ മീഡിയാ നെറ്റ്വർക്കിന്റെ സിഇഒ അഭിഷേക് കുൽക്കർണിയുടെയും പൈലറ്റായ ചാഹത് ദലാലിന്റെയും വിവാഹത്തിലാണ് അടിപൊളി ലുക്കിൽ തരൂർ എത്തിയത്. അഭിഷേക് തന്നെയാണ് ചിത്രം പങ്കുവച്ചത്. വരനേക്കാൾ സ്റ്റൈലിഷായാണ് തരൂർ വിവാഹവേദിയിലെത്തിയെന്നാണ് കമന്റുകൾ.
ഇതിലിപ്പോൾ ആരാണ് യഥാർത്ഥ വരൻ എന്നുവരെ സോഷ്യൽ മീഡിയയിൽ ചോദ്യമുയർന്നു. പൊതുവേ നോർത്തിന്ത്യൻ വിവാഹങ്ങളിൽ വരനാണ് തലപ്പാവും പൂമാലയുമൊക്കെ ധരിക്കുന്നത് ഇവിടെ തരൂർ അതേ സ്റ്റൈലിലെത്തിയതോടെയാണ് ചർച്ചകളും വഴിമാറിയത്. സ്റ്റൈലിന്റെ കാര്യത്തിൽ തരൂരിനെ തോല്പിക്കാനാകില്ലെന്നും തരൂരിന് പ്രായം റിവേഴ്സ് ഗിയറിലാണെന്നുമൊക്കെ കമന്റുകളെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |