കറാച്ചി : പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റ നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി ജിന്ന റോഡിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സയൻസ് കോളേജിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെ ഒരു കാറിലൊളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തു.
ഒരു മീറ്റിംഗിന് ശേഷം കോളേജ് ബിൽഡിംഗിൽ നിന്ന് ഒരു സംഘം വിദ്യാർത്ഥികൾ പുറത്തേക്ക് പിരിഞ്ഞു പോകവെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ സമീപ കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |