ലോസ്ആഞ്ചലസ് : ഹോളിവുഡ് സൂപ്പർ താരവും കാലിഫോർണിയ മുൻ ഗവർണറുമായ അർണോൾഡ് ഷ്വാർസ്നെഗർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ബ്രെന്റ്വുഡിൽ തന്റെ വീടിന് സമീപം ഷ്വാർസ്നെഗർ സഞ്ചരിച്ചിരുന്ന എസ്.യു.വി എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. ഈ കാർ ഡ്രൈവ് ചെയ്തിരുന്ന സ്ത്രീയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റ് രണ്ട് വാഹനങ്ങളിലും എസ്.യു.വി കൂട്ടിയിടിയിച്ചിട്ടുണ്ട്. എയർ ബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ ഷ്വാർസ്നെഗറിന് കാര്യമായ പരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |