മോസ്കോ : യുക്രെയിൻ വിഷയത്തിൽ തങ്ങൾക്ക് നേരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയ യു.എസ് നടപടിയ്ക്ക് മറുപടിയായി യു.എസിലേക്കുള്ള റോക്കറ്റ് എൻജിനുകളുടെ വിതരണം നിറുത്താൻ തീരുമാനിച്ചതായി റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ തലവൻ ഡിമിട്രി റൊഗോസിൻ പറഞ്ഞു. ' ഇത്തരമൊരു സാഹചര്യത്തിൽ യു.എസിന് ലോകത്തെ ഏറ്റവും മികച്ചതായ ഞങ്ങളുടെ റോക്കറ്റ് എൻജിനുകൾ നൽകാൻ കഴിയില്ല. അവർ മറ്റേതിലെങ്കിലും പറക്കട്ടെ, അവർ ചൂലെടുത്ത് പറക്കട്ടെ " റൊഗോസിൻ പറഞ്ഞു.
1990കൾ മുതൽ 122 ആർ.ഡി - 180 എൻജിനുകൾ യു.എസിന് നൽകിയിട്ടുണ്ടെന്നും ഇതിൽ 98 എണ്ണം അറ്റ്ലസ് ലോഞ്ച് വെഹിക്കിളുകളിൽ ഉപയോഗിച്ചെന്നും മുമ്പ് നൽകിയ റോക്കറ്റ് എൻജിനുകളുടെ സർവീസിംഗും നിറുത്തുന്നതായും റൊഗോസിൻ കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയന്റെ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രഞ്ച് ഗയാനയിൽ നിന്നുള്ള വിക്ഷേപണങ്ങൾ നിറുത്തുന്നതായി റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |