ബീജിംഗ്:ചൈനയിൽ കൊവിഡിന്റെ ഒമിക്രോൺ,ഡെൽറ്റ വകഭേദങ്ങളുടെ വ്യാപനം ശക്തമാകുന്നു. രാജ്യത്ത് ഇന്നലെ 5,280 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 21 പ്രവിശ്യകളിലും ഇന്നലെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഈ തരംഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ ആറാംദിനമാണ് ചൈനയിൽ 3,000ത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്ക് കിഴക്കൻ പ്രവിശ്യയായ ജിലിനിൽ മാത്രം 3,000ത്തിലേറെ കേസുകൾ സ്ഥിരീകരിച്ചു. ഇവിടെ സർക്കാർ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ 11 പ്രധാന നഗരങ്ങൾ ലോക്ക്ഡൗണിലാണ്. ബീജിംഗ്, ഷാങ്ഹായ് എയർപോർട്ടുകളിൽ ഇന്നലെ ഡസൻകണക്കിന് ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |