ബീജിംഗ് : ഹോങ്കോങ്ങിന്റെ പുതിയ ഭരണത്തലവനായി ( ചീഫ് എക്സിക്യൂട്ടീവ് ) മുൻ സുരക്ഷാ തലവൻ ജോൺ ലീയെ ( 64 ) തിരഞ്ഞെടുത്ത് ചൈനയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി. ജൂലായ് ഒന്നിന് ലീ ചുമതലയേൽക്കും.
കഴിഞ്ഞ വർഷം, ഹോങ്കോങ്ങ് മുൻ പൊലീസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ലീയെ ഭരണകാര്യ ചീഫ് സെക്രട്ടറിയായി ചൈന നിയമിച്ചിരുന്നു. 2019 ൽ ഹോങ്കോങ്ങിൽ ചൈനയ്ക്കെതിരായി നടന്ന ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് ചൈനയുടെ വിശ്വസ്തനായ ലീ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |