വെല്ലിംഗ്ടൺ : ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡേന് കൊവിഡ് സ്ഥിരീകരിച്ചു. ജസീന്തയ്ക്ക് നേരിയ ലക്ഷണങ്ങളാണ് ഉള്ളതെന്നും ഏഴ് ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച പങ്കാളി ക്ലാർക്ക് ഗെയ്ഫോർഡിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജസീന്തയും നിരീക്ഷണത്തിലയിരുന്നു. കൊവിഡ് പോസിറ്റീവായ വിവരം ജസീന്ത തന്നെ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |