ന്യൂയോർക്ക് : യു.എസിലെ ന്യൂ ഓർലീൻസിൽ ഹൈസ്കൂൾ ബിരുദദാന ചടങ്ങിനിടെ നടന്ന വെടിവയ്പിൽ വൃദ്ധ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. സേവിയർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ മോറിസ് ഡെഫ് ഹൈസ്കൂളിന്റെ ബിരുദദാന ചടങ്ങ് നടന്ന ഹാളിന് പുറത്തായിരുന്നു വെടിവയ്പ്.
പ്രാദേശിക സമയം, ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ വഴക്കാണ് വെടിവയ്പിൽ കലാശിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ രണ്ട് പേരും പുരുഷൻമാരാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ ടെക്സസിലെ എലിമെന്ററി സ്കൂളിൽ നടന്ന വെടിവയ്പിന്റെ നടുക്കം മാറുന്നതിന് മുന്നേയാണ് യു.എസിൽ വീണ്ടും വെടിയേറ്റ് മരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |