ബീജിംഗ് : തായ്വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ ഒരു യുദ്ധം ആരംഭിക്കാൻ തങ്ങൾ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ചൈന. യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ഇന്നലെ സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെൻഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
''തായ്വാനെ ചൈനയിൽ നിന്ന് അകറ്റാൻ ആരെങ്കിലും ശ്രമിച്ചാൽ, എന്ത് വില കൊടുത്തും യുദ്ധം തുടങ്ങാൻ ചൈനീസ് സൈന്യം മടികാണിക്കില്ല." വെയ് വ്യക്തമാക്കി. തായ്വാന്റെ സ്വാതന്ത്ര്യ ഗൂഢാലോചനകൾ തകർക്കുമെന്നും തായ്വാൻ ചൈനയുടേതാണെന്നും ചൈനയെ തടയാൻ തായ്വാനെ ഉപയോഗിക്കുന്നത് ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തായ്വാനെ അസ്ഥിരപ്പെടുത്തുന്ന നടപടികളിൽ നിന്ന് ചൈന വിട്ടുനിൽക്കണമെന്ന ലോയ്ഡ് ഓസ്റ്റിന്റെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു വെയ്. സ്വയംഭരണാധികാരമുള്ള ജനാധിപത്യ ദ്വീപായ തായ്വാൻ തങ്ങളുടെ ഭാഗമാണെന്നും അധികാരത്തിന് കൈക്കലാക്കുമെന്നുമാണ് ചൈനയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |