ശ്രീനഗർ : ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ ബാങ്ക് മാനേജരായിരുന്ന വിജയ് കുമാറിനെ കൊലപ്പെടുത്തിയ ലഷ്കറെ ഇ ത്വയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണിനെയും കൂട്ടാളിയെയും ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം വധിച്ചു.
ജമ്മു-കാശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. കുൽഗാമിൽ ജോലിയിൽ പ്രവേശിച്ച് ഏതാനും ദിവസങ്ങൾക്കകം ഈ മാസം രണ്ടാം തീയതിയാണ് രാജസ്ഥാൻ സ്വദേശിയായ വിജയ് കുമാറിനെ ബാങ്കിൽ കയറി ഭീകരർ വെടിവച്ചു കൊന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |