റിയാദ് : സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിംഗ് 777 - 368 വിമാനം ഫിലിപ്പീൻസിലെ മനില വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേയിൽനിന്ന് തെന്നിമാറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. റിയാദിൽ നിന്ന് ഫിലിപ്പീൻസിലേക്ക് പുറപ്പെട്ട എസ്.വി 862 വിമാനമാണ് പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയ ശേഷം റൺവേയിലൂടെ നീങ്ങവേ മണൽ നിറഞ്ഞ പ്രദേശത്തേക്ക് തെന്നി നിന്നത്. അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിമാനത്തിലെ 420 യാത്രക്കാരും വിമാന ജോലിക്കാരുമെല്ലാം പരിക്കുകളില്ലാതെ സുരക്ഷിതരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |