ടെഹ്റാൻ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ ഇറാനിലെത്തി. തുർക്കിയെ, ഇറാൻ, റഷ്യ രാജ്യങ്ങളുടെ സംയുക്ത ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുട്ടിൻ മോസ്കോയിൽ നിന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെത്തിയത്.
യുക്രെയിനിലെ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് പുറത്തേക്ക് പുട്ടിൻ നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. ജൂണിൽ പുട്ടിൻ തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു.
തുർക്കിയെ പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും ഇറാനിലെത്തി. പുട്ടിനും എർദോഗനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി അസ്താന സമാധാന കരാറിന്റെ ഭാഗമായി സിറിയയിലെ സംഘർഷങ്ങൾ ചർച്ച ചെയ്യും. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനേയിയുമായും പുട്ടിൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |