SignIn
Kerala Kaumudi Online
Thursday, 19 September 2024 10.50 AM IST

ബാങ്ക് കൊള്ളയടിക്കാൻ കുഴിച്ച ടണലിൽ കുടുങ്ങി,​ മോഷ്ടാവിന് രക്ഷയായത് പൊലീസ്

Increase Font Size Decrease Font Size Print Page
bank

റോം : ഇറ്റലിയിൽ സിനിമാ സ്റ്റൈലിൽ ബാങ്ക് കൊള്ളയടിക്കാൻ ഭൂഗർഭ ടണൽ നിർമ്മിക്കുകയും ഒടുവിൽ അതിൽ കുടുങ്ങുകയും ചെയ്ത മോഷ്ടാവിനെ പുറത്തെത്തിച്ച് പൊലീസ്. റോമിൽ വത്തിക്കാന് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം. ബാങ്ക് കൊള്ളയ്ക്ക് മറ്റ് മൂന്ന് പേരുമായി ചേർന്നാണ് ഇയാൾ ടണൽ കുഴിച്ചതെന്ന് കരുതുന്നു.

ഒരു കടയുടെ അകത്ത് നിന്നാണ് ബാങ്കിലേക്കുള്ള ടൺ കുഴിച്ചത്. ബാങ്ക് അവധിയുള്ള ദിവസം മോഷണം നടത്താനായിരുന്നു പദ്ധതി. എന്നാൽ മോഷണ ശ്രമത്തിനിടെ ഇയാൾ ടണലിൽ കുടുങ്ങുകയായിരുന്നു. ഇയാൾ എങ്ങനെ ഇതിനുള്ളിൽ അകപ്പെട്ടു എന്ന് വ്യക്തമല്ല. ടണൽ ഉള്ളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് സമീപത്ത് നിന്ന് തന്നെ പിടികൂടി. എന്നാൽ തങ്ങൾ കുറ്റക്കാരല്ലെന്നും രാത്രി ഇതുവഴി പോകുമ്പോൾ ഒരാൾ വന്ന് സഹായമഭ്യർത്ഥിച്ചതിനാൽ ടണലിന്റെ അരികിലെത്തിയതാണെന്നും കാര്യം ബോധ്യമായപ്പോൾ രക്ഷാപ്രവർത്തനത്തിന് തങ്ങൾ ആളുകളെ വിളിച്ചെന്നുമാണ് കാറിൽ നിന്ന് പിടികൂടിയ രണ്ട് പേരുടെ വാദം. തിരച്ചിനൊടുവിൽ നാലാമനെ മറ്റൊരിടത്ത് നിന്ന് കണ്ടെത്തുകയുണ്ടായി. ഇയാൾക്ക് മോഷണശ്രമത്തിൽ പങ്കുണ്ടായിരുന്നതായി ഏറെക്കുറെ വ്യക്തമായി.

ടണലിൽ നിന്ന് രക്ഷപെടുത്തിയ മോഷ്ടാവ് റോമിലെ സാൻ കാമില്ലോ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇയാളെ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അധികൃതർക്ക് പുറത്തെത്തിക്കാനായത്. ഇയാൾ മുമ്പും മോഷണക്കേസുകളിൽ ഉൾപ്പെട്ടിരുന്നതായി കരുതുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.