ലണ്ടൻ : സമുദ്രനിരപ്പിൽ നിന്ന് 30,000 അടി ഉയരത്തിൽ പൈലറ്റ് അബോധാവസ്ഥയിലായതിനെ തുടർന്ന് ഗ്രീസിലെ തെസലോനിക്കി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി ജെറ്റ് 2 വിമാനം. ഇക്കഴിഞ്ഞ 23നായിരുന്നു സംഭവം. ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നിന്ന് തുർക്കിയെയിലെ അന്റാലിയയിലേക്ക് പറക്കുകയായിരുന്നു വിമാനം.
യാത്രക്കാർക്കുണ്ടായ സമയനഷ്ടത്തിന് ക്ഷമാപണം നടത്തിയ വിമാന കമ്പനി ലഘുഭക്ഷണം അടങ്ങിയ 15 യൂറോ വൗച്ചർ യാത്രക്കാർക്ക് നൽകിയെന്ന് അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചെങ്കിലും 8 മണിക്കൂറോളം വൈകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |