കെയ്റോ: പ്രതിശ്രുത വധു പരീക്ഷയിൽ തോറ്റതിന്റെ ദേഷ്യത്തിൽ സ്കൂൾ കത്തിച്ച് യുവാവ്. ഈജിപ്റ്റിലെ ഘാർബിയാ പ്രവിശ്യയിലാണ് വിചിത്ര സംഭവം. പ്രതിയായ 21കാരനെ കെയ്റോയ്ക്ക് സമീപത്ത് നിന്ന് പിടികൂടിയെന്ന് പ്രോസിക്യൂട്ടർ ജനറൽ അറിയിച്ചു.
പരീക്ഷയിൽ തോറ്റ പ്രതിശ്രുത വധുവിന് വീണ്ടും സ്കൂളിൽ പോകേണ്ടി വരുമെന്നും ഇത് തങ്ങളുടെ വിവാഹം വൈകാനിടയാക്കുമെന്നതിനാലാണ് സ്കൂൾ കത്തിച്ചതെന്നുമാണ് പ്രതി നൽകിയ മൊഴി. പെൺകുട്ടി പരീക്ഷയ്ക്ക് തോൽക്കാൻ കാരണം സ്കൂളിൽ പഠിപ്പിക്കുന്ന രീതി ശരിയല്ലാത്തതിനാലാണെന്നും ഇയാൾ കുറ്റപ്പെടുത്തി.
തീപിടിത്തത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ആയിരക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്. സ്കൂളിന്റെ കൺട്രോൾ റൂം പൂർണ്ണമായും അഗ്നിക്കിരയായി. സ്കൂൾ കത്തിച്ച ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പറ്റിയുള്ള വിവരങ്ങൾ നാട്ടുകാർ പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |