SignIn
Kerala Kaumudi Online
Saturday, 04 May 2024 9.08 PM IST

നീണ്ട 50 വർഷത്തെ ഭരണം, എലിസബത്ത് രാജ്ഞിയുടെ റെക്കാഡ് ഇനി ഡെൻമാർക്ക് രാജ്ഞിയ്ക്ക്

queen

കോപ്പൻഹേഗൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചതോടെ യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലമായി ഭരണത്തിൽ തുടരുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ഡെൻമാർക്കിലെ മാർഗ്രേത്ത II രാജ്ഞി. 50 വർഷമായി അധികാരത്തിൽ തുടരുന്ന 82കാരിയായ മാർഗ്രേത്ത ഡാനിഷ് രാജകുടുംബത്തിൽ വരുത്തിയ പരിഷ്കാരങ്ങളും ആധുനികവത്കരണങ്ങളും അവരെ ഏറെ ജനപ്രിയയാക്കി മാറ്റി.

മാർഗ്രേത്ത അധികാരത്തിലെത്തി 50 വർഷം തികഞ്ഞതിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഈ ആഴ്ച അവസാനം നടത്താനിരുന്നതാണ്. എന്നാൽ, എലിസബത്ത് രാജ്ഞിയുടെ മരണവിവരം പുറത്തുവന്നതോടെ ആഘോഷങ്ങൾ മാറ്റിവയ്ക്കുന്നതായി ഡെൻമാർക്ക് അറിയിച്ചിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് 1972 ജനുവരിയിൽ 31ാം വയസിലാണ് മാർഗ്രേത്ത അധികാരത്തിലെത്തിയത്.

വിവാദങ്ങൾക്ക് പിടിക്കൊടുക്കാതിരുന്ന മാർഗ്രേത്ത തന്റെ രണ്ട് ആൺ മക്കളെയും രാജകുടുംബാംഗമല്ലാത്തവരെ വിവാഹം കഴിക്കാൻ അനുവദിച്ചിരുന്നു. ഏകദേശം 80 ശതമാനം ഡാനിഷ് ജനങ്ങൾ മാർഗ്രേത്തയുടെ അധികാരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും ജനപ്രിയമായ രാജവാഴ്ചകളിലൊന്നാണ് ഡെൻമാർക്കിലേത്. വിക്ടോറിയ രാജ്ഞിയുടെ കുടുംബത്തിൽപ്പെട്ട മാർഗ്രേത്ത എലിസബത്ത് രാജ്ഞിയുടെ ബന്ധുകൂടിയാണ്.

എലിസബത്തിന്റെ മരണത്തോടെ ലോകത്ത് അധികാരത്തിലുള്ള ഏക വനിതാ രാജകുടുംബാംഗമാണ് മാർഗ്രേത്ത. അതേ സമയം, ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന രാജകുടുംബാംഗങ്ങളിൽ ഏറ്റവും കൂടുതൽ കാലമായി ഭരണത്തിൽ തുടരുന്നത് ബ്രൂണെയിലെ ഹസ്സനാൽ ഹോൾക്കിയ സുൽത്താനാണ് ( 54 വർഷം ). ഇതിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനം മാർഗ്രേത്തയ്ക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.