അസ്താന : മദ്ധ്യേഷ്യൻ രാജ്യമായ കസഖ്സ്ഥാനിൽ പ്രസിഡന്റായി കാസിം - ജോമാർട്ട് ടൊകയേവ് വീണ്ടും അധികാരത്തിലേക്ക്. പ്രാഥമിക ഫലങ്ങൾ പ്രകാരം 81.21 ശതമാനം വോട്ട് നേടിയാണ് ടൊകയേവിന്റെ വിജയം. വിദേശത്തുള്ള പൗരൻമാരുടെ വോട്ടുകൾ കൂടി എണ്ണിയശേഷം ഈ ആഴ്ച തന്നെ അന്തിമ ഫലം പുറത്തുവിടും. ഞായറാഴ്ചയാണ് രാജ്യത്ത് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടന്നത്. അതേ സമയം, തിരഞ്ഞെടുപ്പിൽ ടൊകയേവ് പ്രതിപക്ഷത്ത് നിന്ന് കാര്യമായ മത്സരം നേരിട്ടില്ലെന്ന് സ്വതന്ത്ര നിരീക്ഷകർ വിമർശിച്ചു. 2019ലാണ് 69കാരനായ ടൊകയേവ് അധികാരത്തിലെത്തിയത്. ടൊകയേവിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അഭിനന്ദനമറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |