ടോക്കിയോ : വിചിത്ര വീഡിയോകൾക്ക് ഇന്റർനെറ്റിൽ യാതൊരു കുറവുമില്ല. ഇത്തരത്തിൽ ടേബിളിൽ ഇരിക്കുന്ന കൂറ്റൻ പെരുമ്പാമ്പിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഒരു റെസ്റ്റോറന്റിലാണെന്ന് കാണാം. എന്നാൽ ഏത് രാജ്യമാണെന്ന് വ്യക്തമല്ല. ഭീമൻ പെരുമ്പാമ്പ് മുന്നിലുണ്ടായിട്ടും യുവതി ഭാവവ്യത്യാസമില്ലാതെ കൂളായിരുന്ന് ഭക്ഷണം കഴിക്കുന്നു. തൊട്ടടുത്ത് മറ്റൊരു യുവതിയുമുണ്ട്. ഈ യുവതിക്കും പെരുമ്പാമ്പിനെ മൈൻഡില്ല. പെരുമ്പാമ്പാകട്ടെ തലയൊക്കെ പൊക്കി യുവതികൾക്ക് അടുത്തേക്ക് നീങ്ങുന്നുണ്ടെങ്കിലും പൊതുവെ ശാന്തമാണ്. റെസ്റ്റോറന്റിലെ മറ്റാരും പെരുമ്പാമ്പിനെ ശ്രദ്ധിക്കുന്നുമില്ല.
ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരുപക്ഷേ ആരായാലും ഞെട്ടും എന്നാൽ സൂക്ഷിച്ച് നോക്കിയാൽ സത്യം മനസിലാക്കാം. ടേബിളിലെ കൂറ്റൻ പെരുമ്പാമ്പ് ഒറിജിനൽ അല്ല. പകരം കമ്പ്യൂട്ടർ ആനിമേഷനോ വിവിധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ലഭിക്കുന്ന ഫിൽട്ടറുകളിൽ ഒന്നോ ആണ്. നിരവധി പേരാണ് വീഡിയോ വ്യാജമാണെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ചിലരാകട്ടെ യാഥാർത്ഥ്യമാണെന്ന് കരുതുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |