കൊച്ചി: തപാൽ വകുപ്പിന്റെ കേരള സർക്കിൾ ഇന്ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയാകും. രാവിലെ 10ന് എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിലാണ് മേള.
10 ലക്ഷം പേർക്കുള്ള നിയമന യജ്ഞമായ തൊഴിൽ മേളയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുന്ന ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.
യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണ് തൊഴിൽമേള. രാജ്യത്തുടനീളം പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ 38 കേന്ദ്ര മന്ത്രാലയങ്ങളിൽ ജോലിക്ക് ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |